
നീ...........................
നിറഞ്ഞൊഴുകുന്ന ആറായി
ഓര്‍മകളുടെ നുരയിം പതയും നിറഞ്ഞു
ആത്മാവിന്‍റെയോരങ്ങളില്‍
ഏന്തിവലിഞ്ഞിറങ്ങിയപ്പോള്‍
ഞാന്‍ പാതിയെഴുതിയ ഓര്‍മക്കൂട്ടുകളും
ഏഴുനിറങ്ങളില്‍ ചാലിച്ച സ്വപ്നചിത്രങ്ങളും
ഒന്നൊഴിയാതെ മായ്ച്ചുവല്ലോ?
കാലം ചിരിച്ചും കണ്‍കോണെറിഞ്ഞും
കയ്യാട്ടി മറയുന്നുണ്ട്
ദിനരാത്രങ്ങള്‍ മന്ദഹാസമൊതുക്കി
യവനികയിലൊളിക്കുന്നുണ്ട്
ഇവയിലെന്‍റെ കിതപ്പുകള്‍
ചിതലരിക്കാതെ കിടക്കുന്നുമുണ്ട്
ഒരു പുഞ്ചിരി
അതായിരുന്നെന്‍റെ സ്വര്‍ഗം
ഒരു നറുമൊഴി
അതായിരുന്നെന്‍റെ പ്രപഞ്ചം
നീ കണ്ട സ്വപ്നങ്ങളില്‍
പറ്റുകാരനായി
നീ നെയ്‌ത കവിതകളിലെ
മാറ്ററിയാത്ത ശകലങ്ങളായി
അണമുറിയാത്ത ആന്ദോളനങ്ങളില്‍
ഒരു നറു തെന്നലായി
ഞാനുമുണ്ടായിരുന്നു
എന്നില്‍ നിന്നും വിദൂരത്തേക്ക് മുഖംതിരിക്കുംമുമ്പ്
എന്‍റെ അന്ത്യവാചകം ചൊല്ലാനനുവദിക്കുക
നിനക്കു നീ വിളക്കായി
എരിഞ്ഞമരുന്ന തീനാളങ്ങളില്‍
നിന്നത്മാവിനാലാവരണം ചെയ്ത ശോഭകള്‍
എന്നിലേക്ക് വര്‍ഷിക്കുക
നിന്‍റെ തീക്ഷ്‌ണമായ ചൂട്
ഞാനേറ്റെടുത്തുകൊള്ളട്ടെ.
daa.... Branthinu oru kuravumilla Allee.......?
ReplyDeletek ... engilum kollam... keep it up...