Thursday, March 14, 2013

എന്‍റെ കവിത


എന്നിലിപ്പോള്‍
കവിതകളുടെ വളക്കിലുക്കമില്ല
കൊഞ്ചലുകളുമില്ല
പേരില്ലാത്ത പരിഭവംപേറി
എവിടെയോ മറഞ്ഞിരിപ്പാണിപ്പോള്

ഭാരമേറിയ വാക്കുകളെ
ഭയന്നു നിറകണ്ണുകളുമായി
തനിച്ചിരിപ്പാണിപ്പോള്

ഒഴിഞ്ഞ മനസ്സ്
നനഞ്ഞ നെരിപ്പോടുപോലെയാണ്
നനവില്ലാത്ത കവിത
ഒഴിഞ്ഞ ഗര്‍ഭം പോലെയും

No comments:

Post a Comment