എന്നിലിപ്പോള്‍
കവിതകളുടെ വളക്കിലുക്കമില്ല
കൊഞ്ചലുകളുമില്ല
പേരില്ലാത്ത
പരിഭവംപേറി
എവിടെയോ
മറഞ്ഞിരിപ്പാണിപ്പോള്
ഭാരമേറിയ
വാക്കുകളെ
ഭയന്നു
നിറകണ്ണുകളുമായി
തനിച്ചിരിപ്പാണിപ്പോള്
ഒഴിഞ്ഞ മനസ്സ്
നനഞ്ഞ
നെരിപ്പോടുപോലെയാണ്
നനവില്ലാത്ത കവിത
ഒഴിഞ്ഞ ഗര്‍ഭം പോലെയും