Thursday, May 14, 2015


നിന്നെ കണ്ട നേരം 



മുത്തേ,
നീ തന്ന സ്വപ്‌നങ്ങൾ 
നീ പാടിയ ഗീതങ്ങൾ 
നിന്റെ തേങ്ങലുകൾ 
എനിക്കായുള്ള പരിഭവങ്ങൾ 
 പ്രണയം ജ്വലിച്ച ഇടനോട്ടങ്ങൾ 
കനവുകളൊതിക്കിയ പുഞ്ചിരികൾ 
എന്നെ കാണാതെ കണ്ട നേരം 
നേരിയ നോമ്പരമെന്നപോലെ 
വിടർന്നു തെളിഞ്ഞ 
കവിൾത്തടങ്ങൾ 
ഞാനൊരു സ്വപ്നത്തിലെന്നപോലെ 
കണ്ടു നിന്ന നിമിഷാര്ധങ്ങൾ 
നിന്നിണയായി മാറിയ 
വേളയിലെന്ന  പോലെ 
നൂറ് സംവത്സരങ്ങളിലും 
നിത്യേന കൊതിക്കും ഞാൻ